സെന്റ് ലൂയിസ് (യുഎസ്എ): സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ടൈബ്രേക്കര്‍ റൗണ്ടില്‍ വെസ്ലി സോയോട് പരാജയപ്പെട്ടതോടെയാണിത്. ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ പ്രഗ്നാനന്ദ നെതര്‍ലന്‍ഡ്സിന്റെ അനീഷ് ഗിരിയെ കീഴടക്കി. അതോടെ ഇന്ത്യന്‍ താരം പോയിന്റ് പട്ടികയില്‍ അമേരിക്കയുടെ വെസ്ലി സോയ്ക്ക് ഒപ്പമെത്തി.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയതോടെ പ്രഗ്നാനന്ദ ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സിനു യോഗ്യത സ്വന്തമാക്കി. ജര്‍മനിയുടെ വിന്‍സെന്റ് കീമറാണ് ഗ്രാന്‍ഡ് ഫൈനല്‍സ് സെമിയില്‍ പ്രഗ്നാനന്ദയുടെ എതിരാളി. മറ്റൊരൊ സെമിയില്‍ അമേരിക്കന്‍ താരങ്ങളായ ഫാബിയാനൊ കരുവാനയും വെസ്ലി സൊയും ഏറ്റുമുട്ടും. 27നാണ് ഫൈനല്‍.